പെരിയ ഇരട്ടക്കൊല കേസിലെ സിബിഐ കോടതി വിധിയില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. സിബിഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട്, പ്രാഥമികമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിന് നേരെ ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസര പ്രദേശങ്ങളിലും കുറേ നാളുകളായി കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ മറച്ചുവെക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നത്. ഇതിന് തൊട്ടടുത്താണ് ചീമേനി. ചീമേനിയില്‍ സിപിഎമ്മിന്റെ അഞ്ച് സഖാക്കളെ പാര്‍ട്ടി ഓഫീസിനകത്തിട്ട് വെട്ടി നുറുക്കി പെട്രോളൊഴിച്ച് കത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് കോണ്‍ഗ്രസിന്റെ അവിടുത്തെ പാരമ്പര്യം. ആ പാരമ്പര്യം കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നല്ലതാണ് – ഇ പി ജയരാജന്‍ പറഞ്ഞു.
സിപിഐഎം ശരിയായ നിലപാട് മാത്രമേ എപ്പോഴും സ്വീകരിക്കാറുള്ളുവെന്ന് ഇ പി പറഞ്ഞു. ഒരിക്കലും അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സിപിഎമ്മിന്റെ നേതാക്കളെയും കൊന്ന പാരമ്പര്യം കോണ്‍ഗ്രസിനാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേസിനെ സിപിഎമ്മിനെതിരെ തിരിച്ചുവിടാന്‍ യുഡിഎഫും ബിജെപിയും പരമാവധി ശ്രമിച്ചു. അതിന്റെ തുടര്‍ച്ചയാണ് സിപിഎമ്മിന്റെ പ്രധാന നേതാക്കളെ കുറ്റക്കാര്‍ ആക്കിയത് ഇത് രാഷ്ട്രീയ കൊലപാതകമല്ല. കോണ്‍ഗ്രസ്സ് രാഷ്ട്രീയമായി ഉപയോഗിച്ചതാണ്. കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് എനിക്ക് മാത്രമല്ല. ആരോപണം ഉന്നയിക്കുന്നവര്‍ക്കും അറിയാം – ഇ പി പറഞ്ഞു.
കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ഇതില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയമായി ഈ കേസിനെ മാറ്റിത്തീര്‍ക്കാനാണ് സിബിഐയെ ഉപയോഗിക്കുന്നതെന്ന് എന്ന് ഞങ്ങള്‍ അന്ന് പറഞ്ഞിട്ടുള്ളതാണ്. അത് ശരയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. നിയമപരമായ നിലപാട് സ്വീകരിച്ച് പാര്‍ട്ടിയുടെ കാസര്‍ഗോഡ് ജില്ല സെക്രട്ടറി പറഞ്ഞ പോലെ നിരപരാധികളായ സഖാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും – ഇപി പറഞ്ഞു. aya
Be the first to comment