ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസ്; മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി ഒന്നാം പ്രതി

കോട്ടയം: ഇ പി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്‌റ്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഡിസി ബുക്‌സിൻ്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവി എവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാളെ നേരത്തേ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഡിസി രവിയെയും ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്‌തേക്കാനാണ് സാധ്യത.

ഐടി ആക്‌ട്, സ്വകാര്യ രേഖയിൽ തിരുത്തൽ വരുത്തി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. വിശ്വാസ വഞ്ചന അടക്കുള്ള ജാമ്യമില്ലാ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആത്മകഥ തിരുത്താൻ കണ്ണൂർ ദേശാഭിമാനി ലേഖകൻ രഘുനാഥിനെയാണ് ഇപി ജയരാജൻ ചുമതലപ്പെടുത്തിയിരുന്നത്.

എന്നാല്‍ പുസ്‌തക രൂപത്തിലാക്കാമെന്നു പറഞ്ഞ് രഘുനാഥിൽ നിന്നും ശ്രീകുമാർ ഈ മെയിൽ വഴി വിവരങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് എഴുതാത്തതും പറയാത്തതുമായ കാര്യങ്ങൾ ചേർത്ത് ഇപിയുടെ പേരിലുള്ള പുസ്‌തകമെന്ന പേരിൽ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*