
കെ.റെയിലിൽ ഉപേക്ഷിച്ചുവെന്ന് സർക്കാർ പറഞ്ഞാൽ കേന്ദ്രവുമായി ബദൽ പദ്ധതിക്ക് സംസാരിക്കാൻ തയ്യാറെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കെ റെയിൽ ഒരിക്കലും വരില്ല. പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസർക്കാർ അനുമതി നൽകില്ല.
എന്നാൽ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേേര്‍ത്തു. ബദൽ പദ്ധതി ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്ന പദ്ധതി അല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ശ്രീധരൻ പറഞ്ഞു.
സില്‍വര്‍ ലൈന്‍ ഒന്നുമാകതെ മുടങ്ങിക്കിടക്കുന്നതിനാല്‍ പ്രായോഗികമായ സെമി സ്പീഡ് റയില്‍ എന്ന ആശയം ഡിസംബര്‍ 27നാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കേരളത്തിലെ ജനങ്ങളുടെ താല്പര്യം പരിഗണിച്ച് 25 കിലോമീറ്ററിനിടയില്‍ സ്റ്റേഷന്‍ വരുന്ന രീതിയിലുള്ള വേഗ റയിലാണ് ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സില്‍വര്‍ ലൈന്‍ തിരുവന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണെങ്കില്‍ ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്ന പാത കണ്ണൂര്‍ വരെയാണ്.
Be the first to comment