എല്ലുകളുടെ ആരോഗ്യത്തിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം നന്നായി കഴിക്കുന്നവരിൽ എല്ലുകൾക്ക് കൂടുതൽ ധാതു സാന്ദ്രതയുണ്ടാകും. ഇത് എളുപ്പം ഒടിയുന്നതിൽ നിന്നും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളിൽ നിന്നും എല്ലുകളെ രക്ഷിക്കും. എല്ലുകളെ ബലമുള്ളതാക്കാൻ ഏതൊക്കെ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം.

  • നേന്ത്രപ്പഴമാണ് ആദ്യത്തെ ഭക്ഷണം. പൊട്ടാസ്യവും മഗ്നീഷ്യവും നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വലിയ ഒരു നേന്ത്രപ്പഴത്തിൽ ഏകദേശം 37 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.  
  • പ്രതിദിന മഗ്നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിറവേറ്റാൻ ചീര സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ചീരയിൽ അടങ്ങിയിട്ടുണ്ട്.
  • പ്രോട്ടീൻ, നാരുകൾ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കശുവണ്ടി. ഇവയെല്ലാം ആരോഗ്യകരമായ അസ്ഥികൾ നിലനിർത്തുന്നതിന് പ്രധാനമാണ്.
  • മത്തങ്ങ വിത്തുകൾ മഗ്നീഷ്യം, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ്. 
  • കൊക്കോയും 15 ശതമാനം മഗ്നീഷ്യവും അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ ധാതുക്കൾ ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു.
  • അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിരിക്കുന്നു. ഏകദേശം 150 ഗ്രാം ഭാരമുള്ള ഒരു ഇടത്തരം അവോക്കാഡോയിൽ 29 മി​ഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*