തണ്ണിമത്തൻ കുരു വറുത്തു കഴിക്കാം, ​ഗുണങ്ങൾ ഏറെ

വേനല്‍കാല വിപണിയിലെ പ്രധാനിയാണ് തണ്ണിമത്തന്‍. 92ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതിനിടെ വായില്‍ പെടുന്ന കുരു തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഇവയുടെ പോഷക ഗുണങ്ങള്‍ എത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ കൊണ്ട് സമ്പന്നമാണ് തണ്ണിമത്തന്‍റെ കുരു. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രക്കാനും ഇവയ്ക്ക് സാധിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരംക്ഷിക്കാനും പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കുരു ദഹനവും സുഗമമാക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ തണ്ണിമത്തന്‍ കുരു ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഉപകരിക്കും.

വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചര്‍മത്തിൻ്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും തണ്ണിമത്തന്‍ കുരു ബെസ്റ്റാണ്. ആരോഗ്യകരമായ ഫാറ്റി ആസിഡുകളും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും ഇത് ഗുണം ചെയ്യും.

തണ്ണിമത്തൻ്റെ കുരു എങ്ങനെ കഴിക്കാം

തണ്ണിമത്തൻ്റെ കുരു വറുത്ത് കഴിക്കുന്നതാണ് ഉത്തമം. ആവശ്യാനുസരണം കുറച്ച് ഉപ്പ് വിതറി തണ്ണിമത്തൻ കുരു നല്ലതുപൊലെ വറുത്ത് സ്നാക് ആയി കഴിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*