പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ എം കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധനും ദളിത് ചിന്തകനുമായിരുന്ന എം കുഞ്ഞാമനെ തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു.

മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസിൽ പ്രൊഫസറായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടി. കെ ആർ നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാർത്ഥിയെന്ന നേട്ടവും കുഞ്ഞാമൻ സ്വന്തമാക്കിയിരുന്നു. ​​​​​​​

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായാണ് കുഞ്ഞാമൻ്റെ ജനനം. 

 

 

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*