ഇഡിയിൽ അഴിച്ചുപണി; കരുവന്നൂർ കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടറെ മാറ്റി

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ മാറ്റി. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയത്. നേരത്തെ സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണ വിവരങ്ങൾ ചോർന്നതിൽ ആരോപണ വിധേയനാണ് പി രാധാകൃഷ്ണൻ. ഇദേഹത്തെ മാറ്റിയതിന്റെ കാരണം വ്യക്തമല്ല

കരുവന്നൂർ കേസ് അന്വേഷിക്കുന്ന യൂണിറ്റിന്റെ തലപ്പത്തേക്ക് മലയാളിയായ പുതിയ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. നിലവിൽ തമിഴ്നാട്ടിൽ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായരെയാണ് നിയോഗിച്ചത്. ഇഡി കൊച്ചി യൂണിറ്റിന് പുതിയ അഡീഷണൽ ഡയറക്ടർ ആയി രാകേഷ് കുമാർ സുമൻ ഐഎഎസ് ചുമതലയേൽക്കും. ഈ മാസം 20ന് ചുമതല ഏറ്റെടുക്കും.

അതേസമയം ഇഡി അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് പ്രതിസന്ധിയിലായി. കെ രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാതെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ല. പാർലമെന്റ് സമ്മേളനം അടുത്തമാസം ആദ്യം മാത്രമേ അവസാനിക്കൂ. അതിനുശേഷം ഹാജരാകാം എന്നാണ് കെ രാധാകൃഷ്ണൻ അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ഈ മാസം അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് ഇഡിക്ക് പ്രതിസന്ധിയാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*