
എറണാകുളം: പുരാവസ്തു തട്ടിപ്പിലെ കളളപ്പണ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും ഐജി ലക്ഷ്മണക്കും മുൻ കമ്മീഷണർ സുരേന്ദ്രനും നോട്ടീസ് അയച്ചു. സുധാകരന് ഈ മാസം 18 ന് ഹാജരാകാനാണ് നോട്ടീസ്. ലക്ഷ്മണയ്ക്ക് തിങ്കളാഴ്ചയും സുരേന്ദ്രൻ 16 നും ഹാജരാകാനാണ് നിർദേശം.
പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദേശത്തോടെയാണ് നടപടി. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറയിച്ചതിനെ തുടർന്നായിരുന്നു ജാമ്യം അനുവദിച്ചത്.
Be the first to comment