മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; 143 കോടിയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും മരവിപ്പിച്ചു

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. അനധികൃതമായി നിക്ഷേപം സമാഹരിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ്.

തൃശ്ശൂരിലെ ബ്രാഞ്ചിനെ കൂടാതെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വി പി നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിൽ, അനധികൃതമായുണ്ടാക്കിയ വരുമാനം വി പി നന്ദകുമാർ വകമാറ്റി തന്റെ പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്ഥാവര സ്വത്തുക്കളിലും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലും നിക്ഷേപിച്ചതായി കണ്ടെത്തി. തുർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) വി പി നന്ദകുമാറിന്റെ മൊത്തം 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിക്കുകയായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*