
കൊച്ചി: ദേശീയപാത 66 നിർമാണം 2025ൽ പൂർത്തിയാകുന്നതോടെ ഇടപ്പള്ളിയിൽനിന്ന് കഴക്കൂട്ടത്തേക്ക് മൂന്നു മണിക്കൂർ കൊണ്ട് എത്താനാകും. ഇടപ്പള്ളിയിൽനിന്ന് കഴക്കൂട്ടത്തേക്കുള്ള ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. കാസർഗോട് – തിരുവനന്തപുരം പാതയിൽ എൻഎച്ച് 66 നിർമാണം 2025ൽ തന്നെ പൂർത്തിയാകുo.
നിലവിൽ സംസ്ഥാനത്ത് ദേശീയപാത നിർമാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ഇടപ്പള്ളി കഴക്കൂട്ടം പാതയിൽ സിഗ്നലും ജങ്ഷനുകളും ഉണ്ടാകില്ല എന്നതാണ് ഈ റോഡിന്‍റെ പ്രധാന സവിശേഷത. ഇടപ്പള്ളി കഴിഞ്ഞാൽ ആക്കുളം മുക്കോലയ്ക്കൽ ജങ്ഷനിൽ മാത്രമാണ് സിഗ്നൽ ഉണ്ടാവുക. 80 – 120 കിലോമീറ്റർ വരെയാകും ഈ പാതയിലെ ശരാശരി വേഗം.
ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡിന്‍റെ നിർമാണവും പുരോഗമിക്കുകയാണ്. ആറുവരിപ്പാതയുടെ ഓരോ വശത്തും 11.5 മീറ്റർ വീതിയിൽ മൂന്ന് വരിയിലായാണ് റോഡ് ഉണ്ടാവുക. ഹൈവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി നേരത്തെ പൂർണമായിട്ടുണ്ട്. തർക്കങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഇനി കെട്ടിടം പൊളിച്ചുനീക്കാനുള്ളത്.
Be the first to comment