സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും; കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം തയ്യാറാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2024 ജൂണിൽ പരിഷ്കരിക്കും. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2025 ജൂണിലും പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

അടുത്ത അധ്യയനവർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപ് കുട്ടികൾക്ക് പുസ്തകം ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസ നയം പൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ട എന്ന കേന്ദ്ര നിലപാട് ശരിയല്ല. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പ്രത്യേകം
തയ്യാറാക്കും. അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

ഇന്ത്യയെന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കണമെന്നാണ് എൻ സി ഇ ആർ ടി പറയുന്നത്. കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*