ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂൾ കായികോത്സവം നവംബർ നാല് മുതൽ 11 വരെയായിരിക്കും നടക്കുക. സ്കൂൾ കായികോത്സവം ഒളിമ്പിക്‌സ് മാതൃകയിൽ കൊച്ചിയിൽ നടത്തും. പ്രധാന വേദി കലൂർ സ്റ്റേഡിയമായിരിക്കും. മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിലായിരിക്കും നടക്കുക.

എല്ലാവര്‍ഷവും കായികമേള നടക്കുമെന്നും സ്‌കൂള്‍ ഒളിമ്പിക്‌സ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കായിക മേളയും ഒളിമ്പിക്സും ഇത്തവണ ഒരുമിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും ഇത്തവണ സ്കൂൾ കലോത്സവം നടത്തുക. ഇത്തവണ തദ്ദേശീയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഹയർസെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരണം നടത്തും. കുട്ടികളുടെ ഒരുപാട് കത്തുകൾ വരുന്നുണ്ട്. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മേഖലാതല ഫയൽ അദാലത്തിലെ 25 ശതമാനം ഫയലുകളും നിയമന അംഗീകാരവുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. 40803 ഫയലുകൾ തീർപ്പാക്കി. 261 ഫയലുകൾക്ക് നിയമന അംഗീകാരം നൽകി. ഫയലുകൾ തീർപ്പാക്കുന്നതുമായി ബന്ധപെട്ട് എല്ലാ മാസവും ഡി ഡി മാരുടെ യോഗം ചേരുമെന്ന് മന്ത്രി വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*