ഇന്ന്‌ ചെറിയ പെരുന്നാൾ; ആഘോഷമാക്കി 
വിശ്വാസികൾ

മുപ്പത്‌ ദിവസത്തെ കഠിന വ്രതത്തിന്‌ വിട നൽകി വിശ്വാസികൾ ഇന്ന്‌ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. റമദാൻ വ്രതാനുഷ്ടാനം പോലെ പ്രധാനമാണ് വിശ്വാസികൾക്ക് പെരുന്നാൾ ആഘോഷവും. പെരുന്നാൾ ദിനത്തിൽ പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നതടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. ഇതോടെ പെരുന്നാൾ വിപണിയും സജീവമായി.

റമദാൻ വിടപറഞ്ഞതിന്റെ സങ്കടവും പ്രതീക്ഷയുടെ കിരണവുമാണ് ചെറിയ പെരുന്നാൾ. ഒരുമയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശം കൂടിയാണ് ഈദ്. ആവർത്തിക്കപ്പെടുന്നത് എന്ന് അർഥം വരുന്ന ഈദ് എന്ന ആഘോഷം പകർന്ന് നൽകുന്നത് സ്നേഹവും സഹിഷ്‌ണുതയുമാണ്. സമൂഹത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകർ ശക്തിപ്രാപിക്കുന്ന പുതിയ കാലത്ത് സൗഹാർദത്തിന്റെയും പാരസ്‌പര്യത്തിന്റെയും സന്ദേശമാണ് ഈദ് പങ്കുവയ്‌ക്കുന്നത്. ചെറിയപെരുന്നാളിന്റെ ഭാഗമായി ഫിത്തർ സക്കാത്ത് വിതരണം വിശ്വാസികൾ ഇതിനകം പൂർത്തിയാക്കി. പള്ളികളിൽ നമസ്‌കാരം ഉണ്ടാകും. ഈദ്‌ ഗാഹുകളും സജ്ജമാണ്‌. 

യെൻസ് ടൈംസിന്റെ എല്ലാ പ്രേക്ഷകർക്കും ചെറിയ പെരുന്നാൾ ആശംസകൾ.

Be the first to comment

Leave a Reply

Your email address will not be published.


*