എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; പ്രതി ഷഹറൂഖ്‌ സെയ്ഫി പിടിയിൽ

എലത്തൂരിൽ ട്രെയിനില്‍ തീ വെച്ച സംഭവത്തിൽ പ്രതി ഷാറുഖ് സെയ്ഫി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലാകുന്നത്.

രത്‌നഗിരിയിൽ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് സെയ്ഫി മൊഴി നൽകി. അതേസമയം, തീയിട്ട ട്രെയിനിൽത്തന്നെയാണ് ഷാരൂഖ് സെയ്ഫി കണ്ണൂർ വരെ യാത്ര ചെയ്തെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. അവിടെനിന്ന് ട്രെയിൻ മാർഗവും മറ്റു വാഹനങ്ങൾ മാറിക്കയറിയുമാണ് മഹാരാഷ്ട്രയിലെത്തിയതെന്നാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*