നെയ്യാറ്റിൻകരയിൽ വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റ് മരിച്ചു

നെയ്യാറ്റിൻകര, മാവിളക്കടവിൽ വസ്തുതർക്കത്തിനിടയിൽ വയോധികന് കുത്തേറ്റു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവളക്കടവ് സ്വദേശി ശശി (70) ആണ് മരണപ്പെട്ടത്. മാവിളക്കടവ് പൂവ്നിന്നവിള, എന്ന സ്ഥലത്താണ് വസ്തുതർക്കത്തിനിടയിൽ വാക്കേറ്റം ഒടുവിൽ കത്തിക്കുത്തിലേർപ്പെട്ട

മരണപ്പെട്ട ശശിയുടെ സമീപത്തെ വസ്തു ഉടമയായ സുനിൽ ജോസ് ( 45 ) ആണ് ശശിയെ കുത്തിയത്. പൂവ്നിന്നവിളയിൽ സമീപവാസികൾ എല്ലാം നിരന്തരം വസ്തുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജോൺ എന്ന വസ്തു ഉടമ നെയ്യാറ്റിൻകര താലൂക്ക് സർവേയർ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

വസ്തു അളന്നുതിട്ടപ്പെടുത്താൻ വേണ്ടി അപേക്ഷ നൽകിയതിൻ പ്രകാരം എത്തിയ സർവേയർ വസ്തു അളന്ന് കല്ലിടുന്നതിനിടയ്ക്കാണ് വസ്തു ഉടമകൾ തമ്മിൽ വാക്കേറ്റം ഉണ്ടാക്കിയത് ഒടുവിൽ അത് കയ്യാങ്കളിയായി.

മരണപ്പെട്ട ശശി സുനിൽ ജോസിനെ ആക്രമിക്കാൻ എത്തിയപ്പോൾ സുനിൽ ജോസ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് ശശിയെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊഴിയൂർ പൊലീസ് അറിയിച്ചു.സുനിൽ ജോസിനെ പൊഴിയൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*