അതിഷി മര്‍ലേനക്കെതിരെ ചട്ട ലംഘന നോട്ടീസുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അതിഷി മര്‍ലേനക്കെതിരെ ചട്ട ലംഘന നോട്ടീസുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടിക്കിടയിൽ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി. ബിജെപിയിൽ ചേരുക, അല്ലെങ്കിൽ ജയിലിൽ പോവുക എന്നതാണ് കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികൾക്ക് മുന്നിൽ വെക്കുന്ന സന്ദേശമെന്ന് അതിഷിയുടെ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്.

ഏപ്രിൽ എട്ട് തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് വിശദീകരണം നൽകാനാണ് നിർദ്ദേശം. താനടക്കം ആം ആദ്മി പാർട്ടിയുടെ (എഎപി) നാല് മുതിർന്ന നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറസ്റ്റ് തടയണമെങ്കിൽ ബിജെപിയിൽ ചേരണമെന്നുമുള്ള സന്ദേശം ലഭിച്ചുവെന്ന് വാർത്താ സമ്മേളനത്തിൽ അതിഷി പറഞ്ഞിരുന്നു. തുടർന്ന് ഒരു ദിവസത്തിനകം തന്നെ ബിജെപി അതിഷിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകി. അതിഷി കള്ളം പറയുകയാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*