
ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് റാലി വിവാദത്തില്‍. തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കല്‍പ്പികമായി ഇവര്‍ ഒരു മുസ്ലീം പള്ളിയുടെ നേര്‍ക്ക് അമ്പെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ അപൂര്‍ണമാണെന്നും ആരുടേയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് മാധവി ലത പ്രതികരിച്ചത്. ഹിന്ദു മുസ്ലീം സഹേദരങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോ വ്യാജമാണെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Mass warning….,,,✔️💪🚩#missionbhagyanagar @Kompella_MLatha pic.twitter.com/qWo6Wve2lm
— CHALLA VENU GOPAL YADAV (నేను మోదీ గారి కుటుంబం) (@VENUYADAV4BJP) April 18, 2024
ഇന്നലെ രാമനവമിയോടനുബന്ധിച്ചാണ് ഞാന്‍ അമ്പെയ്യുന്നപോലെ കാണിച്ചത്. അതും ആകാശത്തേയ്ക്ക് . എന്നാല്‍ അവിടെ എവിടെ നിന്നാണ് പള്ളി വന്നത്? മാധവി ലത പ്രതികരിച്ചു. പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
Here’s what BJP’s Hyderabad Lok Sabha constituency candidate Madhavi Latha (@Kompella_MLatha) said on the controversy over a video in which she was purportedly seen gesturing shooting an arrow towards a mosque.
“Yesterday (April 17), on the occasion of Ram Navami, I was… pic.twitter.com/f7eAPoNG4S
— Press Trust of India (@PTI_News) April 18, 2024
സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ബിജെപിയുടെ ഉദ്ദേശം എന്താണെന്ന് ഹൈദരാബാദിലെ ജനങ്ങള്‍ കണ്ടതാണ്. ഇതാണോ ബിജെപിയുടെ വിക്ഷിത് ഭാരത്? തെരഞ്ഞെടുപ്പുകള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. എങ്കിലും അവര്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന സാഹോദര്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിയെടുക്കണമെന്നാവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment