തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതി; തോമസ് ഐസക്കിന് താക്കീത്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് താക്കീത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ താക്കീത്. ഇതുസംബന്ധിച്ച റിപ്പോർട്ട് വരണാധികാരി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തോമസ് ഐസക്കിൻ്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി.

യുഡിഎഫ് ചെയർമാൻ വർഗീസ് മാമനാണ് ഐസക്കിനെതിരെ പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൻ്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു.

തോമസ് ഐസക്ക് കുടുംബശ്രീ സംവിധാനത്തെ ദുരുപയോഗം ചെയ്ത് പ്രചരണം നടത്തുന്നതായി യുഡിഎഫ് ആരോപിച്ചു. കേരള സർക്കാർ സ്ഥാപനമായ കെഡിസ്ക്കിൻ്റെ ജീവനക്കാരെയും ഹരിത സേനയേയും തോമസ് ഐസക്ക് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നതായും യുഡിഎഫ് ആരോപിച്ചിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*