ഇലക്ട്രിക് ബസ് വിവാദം: ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്ട്രിക് ബസിന്റെ വരവ് ചെലവ് സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി ഗതാഗത മന്ത്രിക്ക് സമർപ്പിച്ചു. റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു. റിപ്പോർട്ട് പഠിച്ച ശേഷം ഇലക്ട്രിക് ബസിന്റെ കാര്യത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ തുടർ നടപടി സ്വീകരിക്കും.

സിഎംഡി ബിജു പ്രഭാകർ സിഡ്നിയിൽ പോയതിനാൽ ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. തനിക്ക് കിട്ടും മുൻപേ മാധ്യമങ്ങൾ അത് വാർത്തയാക്കിയതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. ഇലക്ട്രിക് ബസ് ഇനി വേണ്ട എന്ന് മന്ത്രി പറഞ്ഞതോടെ 45 ഇലക്ട്രിക് ബസുകളുടെ ടെണ്ടർ വിളിക്കുന്നത് കെഎസ്ആർടിസി മരവിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി ഡിപ്പോകളിലെ ബസ് റൂട്ട് സംബന്ധിച്ച യോഗമാണ് ചേർന്നതെങ്കിലും ഇലക്ട്രിക് ബസ് വിവാദവും ഉയർന്നു വരികയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*