വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദേശം നൽകി.
Related Articles
ജെൻസണിന്റെ ശ്രുതിയ്ക്ക് ഉടൻ വീടൊരുങ്ങും; ധനസഹായം കൈമാറി ബോബി ചെമ്മണ്ണൂര്‍
വയനാട്: ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് ഉടൻ വീടൊരുങ്ങും. വ്യവസായി ഡോ.ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിനായി 10 ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോബി ചെമ്മണ്ണൂര്‍ നൽകിയ ഉറപ്പാണ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പാലിക്കപ്പെട്ടത്. ഉരുള്‍ ദുരന്തം ശ്രുതിയെ തനിച്ചാക്കിയപ്പോള്‍ കൈതാങ്ങായിരുന്ന പ്രതിശ്രുത വരന് […]
വയനാട് ഉരുൾപൊട്ടൽ: ‘സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരും’; L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും
വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സഹായം ലഭ്യമാകാൻ […]
മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്കാന് കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ട് ഉണ്ടെന്നും ഹൈക്കോടതിയെ കേന്ദ്രം അറിയിച്ചു. […]
Be the first to comment