തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന് ഉപഭോക്താക്കൾ സഹകരിക്കണം. അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ വൈകിട്ട് 6 മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ തയ്യാറാകണമെന്ന് കെഎസ്ഇബി ജനങ്ങളോട് ആവശ്യപ്പെട്ടു.
Be the first to comment