സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 9 പൈസയുടെ വര്‍ധന

സംസ്ഥാനത്ത് വരുന്ന നാല് മാസം വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെയാണ് പുതിയ വൈദ്യുതി നിരക്ക് നല്‍കേണ്ടി വരിക. നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് നിരക്ക വര്‍ധന. അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.

പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് പിരിച്ചെടുക്കുന്നത്. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്. ഇതിന് ചിലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. എന്നാലിതിന് പകരം യൂണിറ്റിന് 9 പൈസ മതിയെന്ന് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കുകയായിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*