‘സാമ്പത്തിക വിഭാഗം പരാജയം, കണക്കുകൾ ഹാജരാക്കിയില്ല’; കെഎസ്ഇബിയെ ശകാരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

കെഎസ്ഇബിയെ ശകാരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. കെഎസ്ഇബിയുടെ സാമ്പത്തിക വിഭാഗം പരാജയമെന്ന് റഗുലേറ്ററി കമ്മീഷൻ. 2023-24 വർഷത്തെ കണക്കുകൾ അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ പരിഗണിക്കവെയാണ് കമ്മീഷന്റെ കുറ്റപ്പെടുത്തൽ. നിർദേശിച്ച കണക്കുകൾ പലതും കെഎസ്ഇബി ഹാജരാക്കിയില്ല.

വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങളും കെഎസ്ഇബി കൈമാറിയില്ല. നിർദേശിച്ച കണക്കുകളും വിവരങ്ങളും സമർപ്പിക്കാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ കർശന നിർദേശം നൽകി. 2023-24 വർഷത്തെ കണക്കുകൾ സമർപ്പിക്കാൻ നേരത്തെ തന്നെ റെ​ഗുലേറ്ററി കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ കാര്യമായ ഒരു കണക്കുകളും ഉൾപ്പെടുത്താതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് റഗുലേറ്ററി കമ്മീഷൻ വീക്ഷിച്ചത്.

പുറത്തുനിന്ന് വാങ്ങിയ വൈദ്യുതി, ഇതിനുണ്ടായ അധിക ചെലവ്, പിരിച്ചെടുത്ത സെസിന്റെ കണക്ക് തുടങ്ങിയ പ്രധാന കണക്കുകളൊന്നും കെഎസ്ഇബി സമർപ്പിച്ചില്ല. ഇത് അനുവ​ദിക്കാനാവില്ലെന്നും പൂർണമായ കണക്ക് സമർപ്പിക്കാൻ ഒരവസരം കൂടി നൽകുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പറഞ്ഞു. വീണ്ടും വീഴ്ചയുണ്ടായാൽ നടപടികളിലേക്ക് കടക്കുമെന്ന് റെ​ഗുലേറ്ററി കമ്മിഷൻ മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*