
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ക്രൂരമർദനം. എം.ആർ.ഐ സ്കാനിംഗിന് ഡേറ്റ് കൊടുക്കാത്തതിനാണ് മർദ്ദനം. എച്ച്.ഡി.എസ് ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.
Be the first to comment