തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസാരയുടെയും സ്വതന്ത്ര എം എല്‍ എ ഓം പ്രകാശ് ഹുഡ്‌ലയുടെയും വസതികളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്.
ദോതസാരയുടെ ജയ്പൂരിലെയും സിക്കാറിലെയും വസതിയിൽ രാവിലെ 8.30 മുതല്‍ ഇഡി റെയ്ഡ് നടക്കുകയാണ്. കൂടാതെ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന് ഇഡി സമന്‍സ് അയയ്ക്കുകയും ചെയ്തു. വൈഭവ് ജയ്പൂരിലോ ന്യൂഡല്‍ഹിയിലോ ഇ ഡി ഉദ്യോഗസ്ഥർക്ക് മുമ്പാകെ വെള്ളിയാഴ്ച ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി.
രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രിട്ടണ്‍ ഹോട്ടല്‍സ് ആൻഡ് റിസോര്‍ട്ട്‌സ് പ്രൈവ്റ്റ് ലിമിറ്റഡ്, വര്‍ധ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍മാരും പ്രൊമോട്ടര്‍മാരുമായ ശിവശങ്കര്‍ ശര്‍മ, രത്തന്‍ കാന്ത് ശര്‍മ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഈയടുത്ത് ഇ ഡി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് വൈഭവിന് സമന്‍സ് അയച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദോതസാരയ്‌ക്കെതിരെ ഇ ഡി നടപടിയും തന്റെ മകന് സമന്‍സും വന്നിരിക്കുന്നതെന്ന് അശോക് ഗെലോട്ട് എക്‌സില്‍ കുറിച്ചു.
दिनांक 25/10/23
राजस्थान की महिलाओं के लिए कांग्रेस की गारंटियाँ लॉंच
दिनांक 26/10/23
-राजस्थान कांग्रेस अध्यक्ष गोविन्द सिंह जी डोटासरा के यहाँ ED की रेड
– मेरे बेटे वैभव गहलोत को ED में हाज़िर होने का समन
अब आप समझ सकते हैं, जो मैं कहता आ रहा हूँ कि राजस्थान के अंदर ED की… pic.twitter.com/6hUbmCHCW1
— Ashok Gehlot (@ashokgehlot51) October 26, 2023
Be the first to comment