തമിഴ്‌നാട്ടിലെ മുസ്ലീം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. നവാസ് കനിയുടെ സഹോദരന്‍ നടത്തുന്ന എസ്ടി കൊറിയര്‍ സ്ഥാപനത്തില്‍ ഉള്‍പ്പടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്. അനധികൃത പണം ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തമിഴ്‌നാട്ടിലെ 12 ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഏത് കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നത് സ്ഥിരീകരിക്കാന്‍ ഇഡി തയ്യാറായിട്ടില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുസ്ലീം ലീഗായിരുന്നു. ഇത്തവണയും നവാസ് കനിയാണ് സ്ഥാനാര്‍ഥി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*