കരുവന്നൂരിൽ 90 കോടിയുടെ ഇടപാട്, 50 പ്രതികൾ; ഇ.ഡിയുടെ ആദ്യഘട്ട കുറ്റപത്രം ഇന്ന്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുക. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കി തയ്യാറാക്കിയ ആദ്യഘട്ട കുറ്റപത്രത്തില്‍ 50 പ്രതികളുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നും 90 കോടിയുടെ ഇടപാടാണ് നടന്നതെന്നും കണ്ടെത്തിയതായി ഇഡി പറയുന്നു. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം നടത്തിയത്. ഇതുവരെ 87.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസില്‍ ഉന്നത ബന്ധത്തിലും ഇ.ഡി അന്വേഷണം തുടരുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകള്‍ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകര്‍ന്നതോടെ നിക്ഷേപം നടത്തിയ നിരവധി പേര്‍ പ്രതിസന്ധിയിലായി. പലരുടെയും വീടുകള്‍ ലോണെടുക്കാതെ ബാങ്കില്‍ ഈട് വെച്ചതില്‍ ജപ്തി നോട്ടീസും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആത്മഹത്യകളടക്കം ഉണ്ടായത് വലിയ ചര്‍ച്ചയായിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*