‘മയക്കുമരുന്നിനും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം’; സംസ്ഥാന പോലീസ് മേധാവി

മയക്കുമരുന്നിനും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്. സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും നിർദേശം. പോലീസ് ആസ്ഥാനത് ചേർന്ന അവലോകന യോഗത്തിലാണ് ഡിജിപിയുടെ നിർദേശം.

2024ൽ സംസ്ഥാനത് പിടികൂടിയത് 4500 കിലോ കഞ്ചാവും, 24 കിലോ എംഡിഎംഎയും. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കൈവശം വെച്ചതിനും കടത്തിക്കൊണ്ടുവന്നതിനും 258 കേസുകളിൽ 239 കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളതും 565 പ്രതികളെ അറസ്റ്റ് ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ അനുദിനം വർധിച്ചു വരികയാണെന്നും മറ്റു കുറ്റകൃത്യങ്ങൾ അനേഷിക്കുന്നതിലുള്ള അതേ ജാഗ്രത സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിലും വേണമെന്നും കുറ്റവാളികൾ ശിക്ഷിപ്പെടാത്ത ഓരോ കേസുകളും ജില്ലാ പോലീസ് മേധാവികൾ പ്രത്യേകമായി പരിശോധിക്കേണ്ടതാണെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.

മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊലപാതക കേസുകളുടെ എണ്ണം കുറഞ്ഞതായി കണക്ക്. 335 കൊലപാതക കേസുകളിൽ 331 എണ്ണത്തിലും പ്രതികളെ കണ്ടെത്താനായി. കേസന്വേഷണം കുറ്റമറ്റതാക്കാനും ഇതുസംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി പുതുക്കുന്നതിനും ഐ കോപ്സ് (Intergrated Core Policing Software) ഉപയോഗിക്കാൻ എല്ലാ പോലീസുകാരെയും പ്രാപ്തരാക്കാൻ ജില്ലാ പോലീസ് മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കഴിഞ്ഞ വർഷം 48906 റോഡപകടങ്ങൾ നടന്നിട്ടുള്ളതിൽ 3795 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ മരണ നിരക്ക് മുൻ വർഷത്തേക്കാൾ 285 എണ്ണം കുറവാണ്. അവലോകനയോഗത്തിൽ എ.ഡി.ജി.പിമാർ, സോൺ ഐ.ജിമാർ, ഐ.ജി ട്രാഫിക്, റേഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*