അതിരമ്പുഴ: വ്യവസായ വകുപ്പിൻ്റെയും അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ സംരംഭക ബോധവത്കരണ ശില്പശാല നടത്തുന്നു. തിങ്കളാഴ്ച രാവിലെ 10 മുതൽ അതിരമ്പുഴ പഞ്ചായത്ത് ഹാളിൽ വച്ചാണ് ശില്പശാല സം ഘടിപ്പിച്ചിരിക്കുന്നത്.
കച്ചവട, സേവന ഉത്പാദന സംരംഭങ്ങൾ തുടങ്ങുവാൻ ലഭ്യമായ വിവിധ വകുപ്പുകളുടെ പദ്ധതികൾ, ആവശ്യമായ ലൈസൻസുകൾ, വായ്പ നടപടികൾ, ഒരു സംരഭം എങ്ങനെ തുടങ്ങി വിജയിപ്പിക്കാം, കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാൻ പറ്റിയ സംരംഭങ്ങൾ എന്നിവ ശില്പശാലയിൽ വിശദീകരിക്കും.
2 പേരുള്ള വനിതാ ഗ്രൂപ്പിന് 75% വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതികൾ, നിലവിലുള്ളതും പുതിയതായി ആരംഭിക്കുവാൻ പോകുന്ന ഭക്ഷ്യ യൂണിറ്റുകൾക്ക് 35% സബ്‌സിഡി ലഭിക്കുന്ന പദ്ധതികൾ, ഉത്പാദന സേവന സംരംഭം, പശു, ആട്, കോഴി ഫാമുകൾ, യാത്ര ഓട്ടോ, ബോട്ട് മുതലായവ തുടങ്ങുന്നതിനു 35% സബ്‌സിഡി ലഭിക്കുന്ന പദ്ധതികൾ.
10 ലക്ഷം രൂപ വരെ വായ്പയെടുത്തു തുടങ്ങുന്ന പുതിയ കച്ചവട സംരഭങ്ങൾ ഉൾപ്പെടെ എല്ലാ സംരംഭങ്ങൾക്കും 6% പലിശ 5 വർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി, എം എസ് എം ഇ ഇൻഷുറൻസ് എടുത്തിട്ടുള്ള എല്ലാ സംരംഭങ്ങൾക്കും 5000 രൂപ വരെ തിരികെ ലഭിക്കുന്ന പദ്ധതി തുടങ്ങി വിവിധ പദ്ധതികൾക്കളെ കുറിച്ച് ശില്പശാലയിൽ വിശദീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : വ്യവസായ വികസന ഓഫീസർ ഏറ്റുമാനൂർ ബ്ലോക്ക് &മുനിസിപ്പാലിറ്റി ഫോൺ:7034884945
Be the first to comment