കഥ-കവിത പുരസ്കാരം 2024- ന് രചനകൾ ക്ഷണിച്ചു

കോട്ടയം:പരസ്പരം മാസികയുടെ 18-ാമത് എം കെ കുമാരൻ സ്മാരക കവിതാ പുരസ്കാരത്തിനും 9-ാമത് രവി ചൂനാടൻ സ്മാരക കഥാ പുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു.

കവിത 32 വരികളിലും മിനികഥ 2  പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനയുടെ ഡി റ്റി പി ചെയ്ത മൂന്നു കോപ്പികൾക്കൊപ്പം ഫോട്ടോയും ബയോഡേറ്റായും”ഈ രചന പ്രസിദ്ധീകരിച്ചതല്ല” എന്ന സത്യവാങ്മൂലവും ചേർത്ത് 2024 ഒക്ടോബർ 31-നു മുമ്പു ലഭിക്കത്തക്കവിധം ഔസേഫ് ചിറ്റക്കാട്, ചീഫ് എഡിറ്റർ, പരസ്പരം മാസിക, മര്യാത്തുരുത്തു പി.ഒ, കോട്ടയം 686017 എന്ന വിലാസത്തിൽ അയയ്ക്കുക.

രചയിതാവിന്റെ പേരു്, വിലാസം, ഫോൺ നമ്പർ എന്നിവ പ്രത്യേകം പേപ്പറിൽ രേഖപ്പെടുത്തുക. മത്സരത്തിന് പ്രായപരിധിയില്ല. എന്നാൽ വിദ്യാർത്ഥികൾ ( സ്കൂൾ/കോളേജ് ) പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും ക്ലാസ്സും രേഖപ്പെടുത്തണം.

1001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം 2025 ജനുവരിയിൽ കോട്ടയത്തു ചേരുന്ന മാസികയുടെ 21-ാം വാർഷിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും. മികച്ച രചനകൾ പരസ്പരം മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിവരങ്ങൾക്ക്
ചീഫ് എഡിറ്റർ ,ഔസേഫ് ചിറ്റക്കാട് 9495188832.

Be the first to comment

Leave a Reply

Your email address will not be published.


*