ഓയിന്‍ മോര്‍ഗന്‍ വിരമിച്ചു. ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍

ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഏകദിന ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 35 കാരനായ താരം മോശം ഫോമും ഫിറ്റ്നെസും കാരണമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാനമായി നെതര്‍ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് അവസാനമായി കളിച്ചത്. എന്നാല്‍ 2 മത്സരങ്ങളില്‍ സംപൂജ്യനായി പുറത്താവുകയായിരുന്നു. മൂന്നാം മത്സരത്തില്‍ പരിക്കേറ്റതിനാല്‍ കളിക്കാനായില്ലാ.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഓയിന്‍ മോര്‍ഗനാണ്. 207 ഇന്നിംഗ്സില്‍ നിന്നായി 6957 റണ്‍സാണ് താരം നേടിയത്. 13 സെഞ്ചുറിയും അടിച്ചു. ഇംഗ്ലണ്ടിനെ 126 മത്സരങ്ങളില്‍ നയിച്ച താരം 76 മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ചു. വിജയശതമാനം – 65.25. സ്വന്തം നാട്ടില്‍ നടന്ന 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചതാണ് ഏറ്റവും മികച്ച നേട്ടം.

115 ടി20 മത്സരങ്ങളില്‍ നിന്നും 2458 റണ്‍സാണ് ഓയിന്‍ മോര്‍ഗന്‍ അടിച്ചെടുത്തത്. ടി20 യില്‍ നയിച്ച 72 ല്‍ 42 മത്സരവും വിജയിച്ചു. ലിമിറ്റഡ് ഓവര്‍ സ്പെഷ്യലിസ്റ്റായ താരം ടെസ്റ്റില്‍ വെറും 16 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. 2 സെഞ്ചുറിയടക്കം 700 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ വിരമിച്ച സാഹചര്യത്തില്‍ ജോസ് ബട്ട്ലര്‍, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനാവും എന്നാണ് കരുതുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*