ഇപി ഒന്നുകൊണ്ടും ഭയക്കേണ്ട, പറഞ്ഞതിൽ ഉറച്ചു നിൽക്കണം; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കെ. സുരേന്ദ്രൻ

തൃശൂർ: ഇ.പി. ജയരാജന് പൂർണ പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം സമ്പൂർണ പരാജയത്തിലേക്ക് പോവുകയാണ്. അതിന്‍റെ തെളിവാണ് ഇപിയുടെ വെളിപ്പെടുത്തൽ. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇപി പറയുന്നത് വാസ്തവമാമെന്നും പിണറായിയുടെ കുടുംബാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇ.പി. ജയരാജനെയും തോമസ് ഐസക്കിനെയും എം.എ. ബേബിയേയുമൊക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. ഇപി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഎമ്മിന്‍റെ മുതിർന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറ‌ഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണം. ഇ പിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവർ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷെ ഇപിക്കെതിരേ മാത്രമാണ് നടപടിയുണ്ടായതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. മാത്രമല്ല പാലക്കാട് സരിനെ സ്ഥാനാർഥിയാക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*