ഇ പി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വധശ്രമ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ വാദം കേൾക്കും. കോടതി നിർദേശം അനുസരിച്ച് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കുറ്റപത്രം റദ്ദാക്കണം എന്നാണ് കെ സുധാകരൻ്റെ ആവശ്യം. സമാന ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ജ​യ​രാ​ജ​നെ 1995 ഏ​പ്രി​ൽ 12-ന്​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. ജ​യ​രാ​ജ​ൻ ഛ​ണ്ഡി​ഗ​ഢി​ൽ​നി​ന്ന് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​​ൾ ആ​ന്ധ്ര​യി​ലെ ഓ​ഗോ​ളി​ൽ വെ​ച്ചാ​യിരുന്നു സം​ഭ​വം. ട്രെ​യി​നി​ലെ വാ​ഷ് ബേ​സി​നി​ൽ മു​ഖം ക​ഴു​കു​ന്ന​തി​നി​ടെ ഒ​ന്നാം പ്ര​തി വി​ക്രം​ചാ​ലി​ൽ ശ​ശി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ കേ​സ്.

പേ​ട്ട ദി​നേ​ശ​ൻ, ടി പി രാ​ജീ​വ​ൻ, ബി​ജു, കെ ​സു​ധാ​ക​ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ. ശം​ഖും​മു​ഖം പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ച്​ കു​റ്റ​പ​ത്രം ന​ൽ​കി​യ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം അ​ഡീ. സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. പ്ര​തി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ച് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ശ​ശി​യെ​യും ദി​നേ​ശ​നെ​യും ജ​യ​രാ​ജ​നെ ആ​ക്ര​മി​ക്കാ​ൻ നി​യോ​ഗി​ച്ചെ​ന്നു​മാ​ണ്​ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

Be the first to comment

Leave a Reply

Your email address will not be published.


*