രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട കോടതി നടപടിയില്‍ വിമര്‍ശനവുമായി ഇപി ജയരാജന്‍. കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ പി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹര്‍ജിയാണിതെന്നും ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഉപകരിക്കുന്ന ഉത്തരവെന്നും പരാതി എറണാകുളം സിജെഎം കോടതിയുടെ പരിധിയില്‍ വരില്ലെന്നും ഇ പി വിമര്‍ശിച്ചു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുതെന്നു പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. സബ്മിഷനായാണ് വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്.
നവകേരള സദസില്‍ വ്യാപക ആക്രമണം നടനുവെന്നും കേരളം മുഴുവന്‍ ആളുകളെ തല്ലി ചതയ്ക്കുന്നത് കണ്ടിട്ടും തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്ത് നിയമവ്യവസ്ഥയാണ് കേരളത്തിലെന്ന് അദ്ദേഹം ചോദിച്ചു. ഗണ്‍മാനെതിരെ അന്വേഷണം നടത്താന്‍ പോലീസിന്റെ മുട്ടിടിച്ചുവെന്നും പിന്നെ മുഖ്യമന്ത്രിക്ക് എതിരെ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനുള്ള പ്രേരണയാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം പോലീസോ മുഖ്യമന്ത്രിയോ അനാവശ്യമായി ഇതില്‍ ഇടപെടരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം സത്യസന്ധമാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Be the first to comment