സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല

സംസ്ഥാന നേതൃത്വത്തോടുള്ള അമര്‍ഷം തുടര്‍ന്ന് ഇ പി ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല. സംസ്ഥാന കമ്മിറ്റിയുടെ യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. കേരളത്തില്‍ ഇല്ലെന്ന് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി ഇപി ജയരാജന്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് ഇതിലൂടെ മനസിലാകുന്നത്. 

നടപടിയെടുത്ത് 25 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഒരു പാര്‍ട്ടി പരിപായില്‍ അദ്ദേഹം പങ്കെടുക്കുന്നത്. അതുവരെ വീട്ടില്‍ തുടരുകയായിരുന്നു. മറ്റ് നേതാക്കളുമായി സംസാരിക്കുകയോ പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും പങ്കെടുത്തില്ലായിരുന്നു.

നേരത്തേ കണ്ണൂര്‍ പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. പരിപാടിയില്‍ ഇ.പി. പങ്കെടുക്കുമെന്ന് കണ്ണൂര്‍ നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇപി ജയരാജന്‍ വിട്ടുനിന്നിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.പിക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടത്. തുടര്‍ന്നാണ് പാര്‍ട്ടി പരിപാടിയില്‍ നിന്ന് ഇപി ജയരാജന്‍ പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ട് നിന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*