കോട്ടയം: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷന്മാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി നടത്തി. ചികിത്സ ഏകീകരണത്തിന്റെ ഭാഗമായി ജില്ലയിലെ ലാബ് ഉടമകളുടേയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോട്ടയം ഡിഎംഒ ഡോ.എൻ പ്രിയ ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിക്കബിൾ ഡിസീസ് എന്ന വിഷയത്തിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ.സി ജെ സിത്താരയും ലബോറട്ടറി സർവ്വീലൻസ് അൻഡ് മോണിറ്ററിംഗ് എന്ന വിഷയത്തിൻ കോട്ടയം മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ശ്രീകുമാരി പി കെ യും, പാരാമെഡിക്കൽ രജിസ്ട്രേഷനെ സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഒ ഡോ. പി എൻ വിദ്യാധരനും ക്ലാസ്സുകൾ നയിച്ചു.
ടെക്നിയ്ക്കൽ അസിസ്റ്റൻ്റ് ഇ കെ ഗോപാലൻ, കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് രാജു ചാക്കോ, സെക്രട്ടറി ജസ്റ്റിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment