പരിസ്ഥിതി ദിനാചരണം നടത്തി

ഏറ്റുമാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റും മംഗളം കോളജ് ഓഫ് എജ്യൂക്കേഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി.ഏറ്റുമാനൂർ ടൗണിൽ ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എൻ.പി.തോമസ് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.അശോക് അലക്സ് ഫിലിപ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി കെ.എസ്. രഘുനാഥൻ നായർ, എബിൻ പീറ്റർ, നീരജ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ എക്കോത്തോൺ 2022 ഏറ്റുമാനൂർ എസ്ഐ എം.എസ്. പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*