സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

ഏറ്റുമാനൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു.മണിമല മുക്കട ആലയംകവല കൊച്ചുകാലായിൽ മനോഹരന്റെ മകൾ സനില (19) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സനിലയുടെ പിതൃസഹോദര പുത്രൻ കൂത്താട്ടുകുളം സ്വദേശി രാജരത്ന(25)ത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 10 ഓടെ ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിലായിരുന്നു അപകടം.
കൂത്താട്ടുകുളത്തു നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു സനിലയും രാജരത്നവും.കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന
സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.. രണ്ട് ബസുകൾക്കും ഇടയിൽപ്പെട്ടുപോയ സ്കൂട്ടറിൽ ബസ് തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സനിലയുടെ ശരീരത്തിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങി.
അപകടത്തിനു ശേഷം നിറുത്താതെ ഓടിച്ചു പോയ ബസ് മുന്നോട്ട്  മാറി പെട്രോൾ പമ്പിന് സമീപം നിർത്തി ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്.
ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതേദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
കോട്ടയം ബിസിഎം കോളജിൽ ഡിഗ്രി ( ഇക്കണോമിക്സ് ) രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സനില. പൊന്നമ്മയാണ് സനിലയുടെ അമ്മ. സഹോദരൻ: സജിത്.

 

Be the first to comment

Leave a Reply

Your email address will not be published.


*