ഏറ്റുമാനൂർ നിയമസഭ മണ്ഡലം വികസന ശിൽപശാല അതിരമ്പുഴയിൽ നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ഏറ്റുമാനൂർ മണ്ഡലത്തിന്റെ വികസന പദ്ധതികളുടെ പൂർത്തീകരണം വിശദീകരിക്കുന്നതിനും അവശേഷിക്കുന്നവയുടെ മാർഗരേഖ രൂപപ്പെടുത്തുന്നതിനുമായി നിയമസഭ മണ്ഡലം വികസന ശിൽപശാല തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് അതിരമ്പുഴയിൽ നടന്നു.

അതിരമ്പുഴ സെന്റ്മേരീസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന വികസന ശിൽപശാല മുൻ ധനകാര്യ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി. അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലത്തിൽ രണ്ടു വർഷം നടന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വികസന റിപ്പോർട്ട് വൈക്കം വിശ്വൻ പ്രകാശം ചെയ്തു.

ശിൽപശാലയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച റിപ്പോർട്ട് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ: സി.ടി. അരവിന്ദകുമാറും ആരോഗ്യമേഖല സംബന്ധിച്ച റിപ്പോർട്ട് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ടി.കെ. ജയകുമാറും ടൂറിസം മേഖല സംബന്ധിച്ച റിപ്പോർട്ട് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാറും ശിൽപശാലയിൽ അവതരിപ്പിച്ചു.

കോട്ടയം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ: എസ്. ശങ്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ,  സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ: വി.ബി. ബിനു, ലതിക സുഭാഷ്, കുടമാളൂർ പള്ളി വികാരി റവ. ഫാ. ഡോ. മാണി പുതയിടം, അതിരമ്പുഴ പള്ളി വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ, മാന്നാനം കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു. 

യു .ഡി .എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് യു ഡി എഫ് നേതാക്കൾ വികസന ശില്പശാലയിൽ നിന്നും വിട്ടു നിന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*