ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി: വീഡിയോ

ഏറ്റുമാനൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസ്സുകൾ എടുക്കുന്നതിരെയും പോലീസിന്റെ മാധ്യമവേട്ടക്കെതിരെയും ഏറ്റുമാനൂർ  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിലിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ മാർച്ച് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം മുരളി ഉദ്ഘാടനം ചെയ്തു.

നിരന്തരമായി കോൺഗ്രസ് നേതാക്കൾക്കെതിരെയും, പ്രവർത്തകർക്കെതിരെയും കേസുകളെടുത്ത് പ്രതിപക്ഷ ശബ്ദത്തെ നിശബ്ദമാക്കുനുള്ള സി പി എമ്മിന്റെ ഏകാധിപത്യ ഫാസിസ്റ്റ് നടപടിയെ ജനാധിപത്യ കേരളം ചങ്കുറപ്പോടെ നേരിടുമെന്ന് നേതാക്കൾ പറഞ്ഞു. 

മണ്ഡലം പ്രസിഡന്റുമാരായ ടോമി പുളിമാന്തുണ്ടം, സിനുജോൺ , മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കൻ, ജെയിംസ് തോമസ്, ബിജു വലിയമല, ജൂബി ഐക്കരക്കുഴി, തങ്കച്ചൻ കോണിക്കൽ, രാജൻ ചൂരക്കുളം, വിഷ്ണു ചെമ്മുണ്ടവള്ളി, ജോസഫ് എട്ടുകാട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*