
ഏറ്റുമാനൂർ: കൗതുകകരവും ആകർഷകവുമായ നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയ്ക്കും പുൽക്കൂടിനും ഭംഗിയേകാനുപയോഗിക്കുന്ന അലങ്കാര വസ്തുകളും വാങ്ങാനെത്തുന്നവരുടെ തിരക്കുമായി ഏറ്റുമാനൂരിൽ ക്രിസ്തുമസ് വിപണി സജീവമായി. വ്യത്യസ്തമായ നക്ഷത്രങ്ങളും എൽഇഡി , സീരിയൽ ലൈറ്റുകളും വിപണി കീഴടക്കി കഴിഞ്ഞു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിറങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന നക്ഷത്രങ്ങളാണ് ഇത്തവണ ക്രിസ്തുമസ് വിപണിയിലെ താരം.
മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങൾ വ്യാപാരികളെ ആശങ്കയിലാക്കിയെങ്കിലും ക്രിസ്തുമസ് വിപണി ഇപ്പോഴും ഉണർവിലാണ്.
Be the first to comment