മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ; വിശദീകരണം തേടി കോണ്‍ഗ്രസ്

ഏറ്റുമാനൂർ: സി പി എം ഓഫീസിൽ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒപ്പം പങ്കെടുത്ത കോൺഗ്രസ് നഗരസഭാ അധ്യക്ഷ ലൗലി ജോർജിനോട്  ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി.  മന്ത്രി വി എൻ വാസവൻ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസുകാരിയായ നഗരസഭാ അധ്യക്ഷയും പങ്കെടുത്തത്.

ഏറ്റുമാനൂർ മണ്ഡലത്തിലെ റോഡ് വികസന പദ്ധതികളെ പറ്റി പറയാനാണ് മന്ത്രി വി എൻ വാസവൻ ഇന്നലെ വാർത്താ സമ്മേളനം വിളിച്ചത്. ഏറ്റുമാനൂരിലെ എംഎൽഎ ഓഫീസിൽ വെച്ചായിരുന്നു വാർത്താസമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, സ്ഥലപരിമിതി മൂലം അവസാന നിമിഷം വാർത്താ സമ്മേളനം തൊട്ടടുത്ത സി പി എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി.

മന്ത്രി ക്ഷണിച്ചത് കൊണ്ടും, വിഷയം റോഡ് വികസനം ആയതുകൊണ്ടുമാണ്  നഗരസഭാ അധ്യക്ഷയായ ലൗലി ജോർജ് സി പി എം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. എന്നാൽ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവായ നഗരസഭാ അധ്യക്ഷ പങ്കെടുത്തത് അനൗചിത്യം എന്നാണ് ഡിസിസി നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*