ഏറ്റുമാനൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: കേരള കോൺഗ്രസ്‌ (എം) മാർച്ചും ധർണ്ണയും നടത്തി 

ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്‌ (എം) ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ പ്രതിക്ഷേധ മാർച്ചും‌ ജില്ലാ ജനറൽ സെക്രട്ടറി  ജോസഫ് ചമക്കാലയിൽ ബാങ്ക് പടിക്കൽ നടന്ന ധർണയും ഉദ്ഘാടനം ചെയ്തു. പി.ഡി. ജോർജ് പുല്ലാട്ട്, ജിൻസ് കുര്യൻ, ടിജോ പഴയത്ത്, ലുക്കോസ് മാത്യു, അനിൽ തുമ്പശേരിൽ, ജയിംസ് പുളിക്കൻ, ജോണിച്ചൻ ഒരിപ്രപ്പള്ളി, ടോണി താന്നിക്കൽ, കുഞ്ഞുമോൾ മത്തായി, ഫ്രാൻസിസ് വിലങ്ങയിൽ, ജോയ് പാറപ്പുറം, മുനിസിപ്പൽ കൗൺസിലർമാരായ എബി വേലിമറ്റം, വിജി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*