
ഏറ്റുമാനൂർ : സംരംഭക ബോധവത്കരണ ശില്പശാല -വ്യവസായ വകുപ്പിന്റെയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചു 29/1/2025 ബുധനാഴ്ച രാവിലെ 10 മണി മുതൽ സൗജന്യ സംരംഭക ബോധവത്കരണ ശില്പശാല നടത്തുന്നു.
കച്ചവട, സേവന, ഉത്പാദന സംരംഭങ്ങൾ തുടങ്ങുവാൻ ലഭ്യമായ വിവിധ വകുപ്പുകളുടെ പദ്ധതികൾ, ആവശ്യമായ ലൈസൻസുകൾ, വായ്പ നടപടികൾ തുടങ്ങി ഒരു സംരഭം എങ്ങനെ തുടങ്ങി വിജയിപ്പിക്കാം, കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാൻ പറ്റിയ സംരംഭങ്ങൾ എന്നിവ ശില്പശാലയിൽ വിശദീകരിക്കുന്നതാണ്.
75% വരെ 2 പേരുള്ള വനിതാ ഗ്രൂപ്പിന് സബ്‌സിഡി ലഭിക്കുന്ന പദ്ധതി, നിലവിലുള്ളതും പുതിയ തായി ആരംഭിക്കുവാൻ പോകുന്ന ഭക്ഷ്യ യൂണിറ്റുകൾക്കു 35% സബ്‌സിഡി ലഭിക്കുന്ന പദ്ധതി, ഉത്പാദന സേവന സംരംഭം, പശു, ആട്, കോഴി ഫാമുകൾ, യാത്ര ഓട്ടോ, ബോട്ട് മുതലായവ തുടങ്ങുന്നതിനു 35% സബ്‌സിഡി ലഭിക്കുന്ന പദ്ധതി, 10 ലക്ഷം രൂപ വരെ വായ്പയെടുത്തു തുടങ്ങുന്ന പുതിയ കച്ചവട സംരഭം ഉൾപ്പെടെ എല്ലാ സംരംഭങ്ങള്ൾക്കും 6% പലിശ 5 വർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി, MSME ഇൻഷുറൻസ് എടുത്തിട്ടുള്ള എല്ലാ സംരംഭങ്ങൾക്കും 5000 രൂപ വരെ തിരികെ ലഭിക്കുന്ന പദ്ധതി തുടങ്ങി വിവിധ പദ്ധതികൾ വിശദീകരിക്കുന്നതാണ്.
ടൂറിസം മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും പുതിയതായി വരുന്നവർക്കും ഹിന്ദി, ഇംഗ്ലീഷ് ഭാഷ പരിശീലനം ലഭ്യമാകുന്ന പദ്ധതിയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് അന്ന് പേര് രജിസ്റ്റർ ചെയ്യാം.പുരുഷ SHG കൾക്ക് സംരഭം തുടങ്ങുവാനുതുകുന്ന പദ്ധതികൾ വിവരിക്കുന്നതാണ്.സംശയ നിവാരണത്തിനും അവസരമുണ്ട്. ഇ വർഷം നടത്തുന്ന നോട്ട് ബുക്ക് നിർമ്മാണം, പേപ്പർ ക്യാരി ബാഗ് നിർമ്മാണം, കോട്ടൺ വേസ്റ്റ് നിർമ്മാണം, ഫുഡ് പ്രോസസ്സിംഗ് തുടങ്ങിയ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ അന്ന് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക വ്യവസായ വികസന ഓഫീസർ 7034884945.
Be the first to comment