
ഏറ്റുമാനൂർ: വഞ്ചിനാട് എക്സ്പ്രസ്സിനും മലബാർ എക്സ്പ്രസ്സിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രക്കാരെയും വ്യാപാരി വ്യവസായികളുടെയും സംഘടിപ്പിച്ചുകൊണ്ട് മാർച്ച് 24 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം നടത്തും.
രാവിലെ 7.45 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്യും.ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിക്കും.ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡണ്ട് ജോയി അനിത്തോട്ടം, ഗ്രാമപഞ്ചായത്ത് അംഗം ബിജു വലിയമല, ഏറ്റുമാനൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ജി മനോജ് കുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് കൗൺസിൽ അംഗം സിറിൾ ജി നരിക്കുഴി,അഭിലാഷ് കുര്യൻ,ശ്രീജിത്ത് നെല്ലിശ്ശേരി, അമ്മിണി എസ് നായർ, ത്രേസ്യാമ്മ അലക്സ്, പ്രിയ ബിജോയ്, രാജീസ് വർഗീസ്, പി എച്ച് ഇഖ്ബാൽ, ജോയി ചാക്കോ തുടങ്ങിയവർ പ്രസംഗിക്കും.
രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഒരു ട്രെയിനിനു പോലും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതുമൂലം കുറവിലങ്ങാട്,കാണക്കാരി,വയല,കല്ലറ,അതിരമ്പുഴ, ഏറ്റുമാനൂർ, കിടങ്ങൂർ, പാലാ,ഈരാറ്റുപേട്ട,, പൂഞ്ഞാർ, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തെക്കോട്ടും വടക്കോട്ടും പോകുന്നതിന് കോട്ടയം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
ശബരിമല ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം സന്ദർശിക്കുന്നതിനും ഏറ്റുമാനൂർ ഐടിഐ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, എംജി യൂണിവേഴ്സിറ്റി, തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടവർ ഇപ്പോൾ കോട്ടയം റെയിൽവേ സ്റ്റേഷനാണ് ആണ് ആശ്രയിച്ചു വരുന്നത്. അതേ സമയം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 6.15 നും വൈകിട്ട് 9. 20 ആണ് ഏറ്റുമാനൂർ സ്റ്റേഷൻ കടന്ന് പോകുന്നുണ്ട്. മലബാർ എക്സ്പ്രസ് രാവിലെ 4.40 തെക്കോട്ടും 10.10 വടക്കോട്ടും ഏറ്റുമാനൂർ സ്റ്റേഷൻ കടന്നുപോകുന്നു.
അമൃത ഭാരത് പദ്ധതിപ്രകാരം വിപുലമായ പാർക്കിംഗ് സൗകര്യവും, നൂറിൽപരം ആൾക്കാർക്ക് ഇരിക്കുവാനുള്ള വിശ്രമ മുറിയും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ തയ്യാറായിട്ടുണ്ട്.മറ്റേതൊരു റെയിൽവേ സ്റ്റേഷനിൽ ഉള്ളതിനേക്കാൾ സൗകര്യങ്ങളുള്ള ഏറ്റുമാനൂർ റെയിൽവേസ്റ്റേഷനിൽ വളരെ പ്രധാനപ്പെട്ട വഞ്ചിനാട് എക്സ്പ്രസ്സിനും മലബാർ എക്സ്പ്രസിനും ഇതുവരെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.ഇതിൽ പ്രതിഷേധിച്ചാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
Be the first to comment