
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഉപജില്ലയിലെ 2024-25 അധ്യയന വര്‍ഷത്തിലെ ഏറ്റവും മികച്ച ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിനുള്ള അവാര്‍ഡ് പേരൂര്‍ ഗവ.ജെ.ബി.എല്‍.പി. സ്‌കൂള്‍ കരസ്ഥമാക്കി.
ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീജ പി. ഗോപാലില്‍ നിന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ബീനാ വാർഡ് കൗൺസിലർ ക്ഷേമ അഭിലാഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ഹെഡ്മിസ്ട്രസ് ആന്‍സമ്മ ജോസഫ്, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് ഈ. കെ., മാതൃസംഗമം ചെയര്‍പേഴ്‌സണ്‍ ദീദ പ്രമോദ്, സ്‌കൂള്‍ ലീഡര്‍ പ്രിറ്റി ആന്‍ ബിന്നി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഗണിതശാസ്ത്രമേള ഓവറോള്‍ ഫസ്റ്റ്, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള കലാമേള എന്നിവയിലും സ്‌കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
Be the first to comment