ഏറ്റുമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് ;കോട്ടയം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി

ഏറ്റുമാനൂര്‍‍: ഏറ്റുമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.

ഏറ്റുമാനൂര്‍‍ വില്ലേജ് കിഴക്കുംഭാഗം കരയി‌ല്‍ വെട്ടിമുകള്‍ ജവഹര്‍ കോളനി ഭാഗത്ത്‌ പെമലമുകളേൽ വീട്ടില്‍ മഹേഷ്(28) നാണ് കോട്ടയം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി 30 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ആന്റീസോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി.ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ർ എസ്എച്ച്ഒ രാജേഷ് കുമാർ സിആർ ആണ് അന്വേഷണം നടത്തി പ്രതിയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*