ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാന്നാനത്ത് തുടക്കമായി

മാന്നാനം: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാന്നാനത്ത് തുടക്കമായി. തോമസ് ചാഴികാടൻ എം.പി. സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു. 

കെ.ഇ. സ്കൂൾ  പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ, ഏറ്റുമാനൂർ എ. ഇ ശ്രീജ പി ഗോപാൽ, സ്കൂൾ മാനേജർ റവ.ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ, ഏറ്റുമാനൂർ നഗരസഭാ അദ്ധ്യക്ഷ ലൗലി ജോർജ്ജ് പടികര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ.ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാജി ജോസഫ്, രാജമ്മ തങ്കച്ചൻ, അതിരമ്പുഴ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.വി മൈക്കിൾ, ടാഗോർ കലാകേന്ദ്രം പ്രസിഡന്റ് കെ.എൻ. പവിത്രൻ, HM ഫോറം സെക്രട്ടറി ബിജുമോൻ പി. കെ, സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് അഡ്വ. സിന്ധുമോൾ, സെന്റ് ജോസഫ്സ് യു.പി.എസ് പി.ടി.എ പ്രസിഡന്റ് ഷിബു കെ. മാത്യു,  എന്നിവർ സംസാരിച്ചു.

മാന്നാനം കെ. ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിലും സെന്റ് ജോസഫ് യു പി സ്കൂളിലുമാണ് കലോത്സവ വേദികൾ.  അറുപതോളം സ്കൂളുകളിൽ നിന്നായി മൂവായിയിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും.  

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*