
ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ജീവകാരുണ്യ നിധിയിൽ നിന്നും അംഗങ്ങൾക്കായുള്ള ചികിത്സ സഹായ വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സിബി ചിറയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മായാദേവി ഹരികുമാർ, ഭരണ സമിതിയംഗങ്ങളായ അഡ്വ. പി രാജീവ് ചിറയിൽ, സജി വള്ളോംകുന്നേൽ, രാജു തോമസ് പ്ലാക്കിതൊട്ടിയിൽ, ബേബി ജോൺ, ജെസ്സി ജോയി, സെക്രട്ടറി ഇൻ ചാർജ് തുഷാര ജോസഫ് എന്നിവർ പ്രസംഗിച്ചു.
ബാങ്കിന്റെ ജീവകാരുണ്യ നിധിയിൽ നിന്നും വിവിധ രോഗങ്ങൾ മൂലം ചികിത്സ നേരിടുന്ന അംഗങ്ങൾക്ക് ആകെ 6 ലക്ഷം രൂപ വിതരണം ചെയ്തു.
Be the first to comment