ഏറ്റുമാനൂർ കൗൺസിലറുടെ സീൽ മുദ്ര കോഴിക്കോട്ടെ ടൂറിസം ഓഫീസിലെ ഫർണിച്ചറിൽ

ഏറ്റുമാനൂർ: ഒരു മോഷ്ടാവ് കാരണം കുഴപ്പത്തിലായത് ഏറ്റുമാനൂർ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ കൗൺസിലറുടെ പേരുള്ള സീൽ കവർന്ന മോഷ്ടാവ് അത് ഉപയോഗിച്ചു കോഴിക്കോട് വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ 15 ലക്ഷം രൂപയോളം വിലയുള്ള ഫർണിച്ചറുകൾ മുഴുവൻ മുദ്ര പതിപ്പിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തെള്ളകം വാർഡ് കൗൺസിലറുമായ ടോമി കുരുവിളയുടെ പേരുള്ള സീൽ ആണ് മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് നിന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി.  കൗൺസിൽ ഹാളിൽ കൗൺസിലർമാരുടെ മേശയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സീൽ. വിവരമറിഞ്ഞതോടെ മറ്റു കൗൺസിലർമാർ തങ്ങളുടെ ലെറ്റർ ഹെഡും സീലും ഇന്നലെ വീടുകളിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*